
ദോഹ: പ്രവചനാതീതമായ കാലാവസ്ഥയിലൂടെ ലോകം കടന്ന് പോകുമ്പോൾ അന്താരാഷ്ട്ര ഭൗമദിനത്തോടനുബന്ധിച്ച് 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രാദേശിക, ആഗോള പരിസ്ഥിതി വാദികളായപ്രമുഖരും, ഗവേഷകരും അക്കാദമിക്ക് വിദഗ്ധരും പങ്കാളിത്തം വഹിക്കുന്ന രണ്ടു ദിനം നീളുന്ന എർത്ത്ന ഉച്ചകോടിക്ക്ദോഹയിൽ തുടക്കമായി. എർത്ത്ന സെന്റർ ഫോർ എ സസ്റ്റൈനബിൾ ഫ്യൂച്ചർ,
ഖത്തർ ഫൗണ്ടേഷൻ, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവ സംയുക്ത
മായിദോഹയിലെ മുഷൈരിബിൽ സംഘ ടിപ്പിക്കുന്ന
എർത്ത്നഉച്ചകോടിയെ
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കിഅൽ-സുബൈഅഭിസംബോധനചെയ്തു.
ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയുള്ളജിസിസി രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിനുള്ള സംഭാഷണം വർദ്ധിപ്പിക്കുന്നതിനും ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള പ്രധാന വേദിയാണ് എർത്ത്ന ഉച്ചകോടിയെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രിപറഞ്ഞു.
ഭൂതകാലത്തെയും ഭാവിയെയും സംയോജിപ്പിക്കുകയും പരിസ്ഥിതി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യുന്ന സുസ്ഥിര പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ പരമ്പരാഗത അറിവും വൈവിധ്യമാർന്ന സംസ്കാരങ്ങളും അടിസ്ഥാനമാക്കിയുള്ള സംഭാഷണത്തിന്റെയും ദർശനങ്ങളുടെയും കൈമാറ്റത്തിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.എർത്ത്ന ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ നോബൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനസ് മുഖ്യപ്രഭാഷണം നടത്തി. സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി സാമൂഹിക നവീകരണം പ്രയോജനപ്പെടുത്തുന്നതിനുള്ള തന്റെ കാഴ്ചപ്പാട് അദ്ദേഹം പങ്കുവെച്ചു.
ഈ വർഷത്തെ എർത്ത്ന ഉച്ചകോടി ഒരു നിർണായക സമയത്താണ് വരുന്നത് - COP29 നും COP30 നും ഇടയിലുള്ള മധ്യത്തിൽനടക്കുന്ന ഉച്ചകോടി ഒത്തുചേരലിനപ്പുറംകൂട്ടായ്മ പ്രവർത്തനത്തിനുള്ള ഉത്തേജകമാണെന്ന്
എർത്ത്ന ചെയർമാൻ ജസ്റ്റിൻ മുണ്ടിപറഞ്ഞു.
ഉച്ചകോടിയിൽ പങ്കെടുക്കുന്നവർ പൊതുവായ വെല്ലുവിളികളെ നേരിടുന്ന തിനുള്ളപ്രതിബദ്ധതയാൽ ഐക്യപ്പെടുന്നതായിഎർത്ത്ന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഗൊൺസാലോ കാസ്ട്രോ ഡി ലാ മാറ്റപറഞ്ഞു.
പരമ്പരാഗത വാസ്തുവിദ്യയിൽ വേരൂന്നിയ നഗരവികസനം പര്യവേക്ഷണം ചെയ്യുന്നതിനായി ആഗോള വിദഗ്ധർ ഇന്റർനാഷണൽ നെറ്റ്വർക്ക് ഫോർ ട്രഡീഷണൽ ബിൽഡിംഗ് സമ്മേളിക്കുന്ന, ആർക്കിടെക്ചർ ആൻഡ് അർബനിസം കോൺഫറൻസും ഉച്ചകോടിയിൽ നടന്നു.
ഉദ്ഘാടന സെഷനിൽ മികച്ച പരിസ്ഥിതി സംരക്ഷണത്തിനനായുള്ള നാല് അസാധാരണ പദ്ധതികൾക്ക് ആദരം ലഭിച്ചു.ഏപ്രിൽ 22ന് ആരംഭിച്ച ഉച്ചകോടി ഏപ്രിൽ 23ന് സമാപിക്കും











